Friday, April 27, 2012

ഒരു നേരിന്റെ സൌഹൃദത്തിന്.......

മനസ്സില്‍ ആഴത്തില്‍ 
പതിഞ്ഞുപോയ വാക്കുകള്‍... 
മണവും നിറവും തിരിച്ചറിയാം. 
നന്മയുടെ സുഗന്ധം.. 
തെളിനീരുറവയുടെ നിറം.. 
സൌഹൃദത്തിന്റെ രൂപം... 

അവര്‍ അലിവോടെ 
പറഞ്ഞുതന്ന കഥ.. 
വിഷക്കാറ്റേറ്റ് മയങ്ങുന്ന 
പാവമീ ഭൂമിയുടേത്‌ 

ഉള്ളില്‍ അശ്രുകണങ്ങള്‍ ഒളിപ്പിച്ചു.. 
എരിയുന്ന വ്യഥകള്‍ക്കൊപ്പം 
വീണുടഞ്ഞ സന്ധ്യകളും.. 

ഇരുളില്‍നിന്നു 
പ്രതീക്ഷയുടെ നിറകതിര്‍ തൂകുന്ന 
പുത്തന്‍ പുലരികളും 
നെഞ്ചില്‍ പേറുന്ന 
സര്‍വ്വംസഹയുടേത്. 

വീണ്ടുമാ തേന്മാവില്‍ 
പടര്‍ത്തും സ്നേഹമുല്ലവള്ളികള്‍ 
നട്ടുവളര്‍ത്താന്‍ കൊതിക്കുമൊരു 
കൂട്ടായ്മയുടേത്… 

പറഞ്ഞതൊക്കെയും 
പറയാന്‍ ഒരുക്കൂട്ടിയതും 
കരുതലുകളുടെ കഥകള്‍.. 

ഈ ഉണര്‍വ്വിലും ഊഷരതയിലും 
കരളുറപ്പോടെ നടക്കാന്‍.. 
അകലെയെങ്കിലും 
അരികിലായ് നില്‍ക്കാന്‍.. 
ഈ കനിവോലും വാക്കുകള്‍ 
കരുണയെഴും നോട്ടങ്ങള്‍.. 

നേരറ്റ്പോകാതെ 
മനസ്സിന്റെ വാക്കുകള്‍ 
മറക്കാതെ 
ഹൃദയത്തിലെടുത്തു വെയ്ക്കും ഞാന്‍ 
അണയാതെയൊരു 
സാന്ത്വനദീപമായ്.. 

പതിരില്ലാ മനമോടെ 
പരസ്പരം പറയുകില്‍ 
വ്യഥകള്‍ ഒഴിയുമൊരു 
കരളുകള്‍ ചൊല്ലും 
നമ്മളുണ്ടെന്നും.. 
പിന്നെ..നമ്മളെന്തെന്നും.

9 comments:

  1. തുടക്കം തന്നെ മനോഹരമാണല്ലോ...
    എഴുത്ത് തുടരട്ടെ.....

    നന്മകള്‍ നേരുന്നു....

    ReplyDelete
  2. ഹൃദയം നിറഞ്ഞ ആശംസകൾ.. മനോഹരമാണ്‌ വരികൾ..

    ReplyDelete
  3. പതിരില്ലാ മനമോടെ
    പരസ്പരം പറയുകില്‍
    വ്യഥകള്‍ ഒഴിയുമൊരു
    കരളുകള്‍ ചൊല്ലും
    നമ്മളുണ്ടെന്നും..
    പിന്നെ..നമ്മളെന്തെന്നും.

    നല്ല എഴുത്തിന് ആശംസകള്‍

    ReplyDelete
  4. ആശംസകള്‍ ...ഇനിയും എഴുതുക..

    ReplyDelete
  5. നേരിന്റെ ക്‌ുട്ടിനു നൂര് നാവാണ് ............ആശംസകള്‍
    MY BLOG "CHEATHAS4YOU-SAFALYAM.BLOGSPOT.COM " and "kannoram.blogspot.com"

    ReplyDelete
  6. നന്നായിട്ടുണ്ട് ..ഇനിയും ഒരുപാട് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു .....:)

    ReplyDelete
  7. പതിരില്ലാ മനമോടെ
    പരസ്പരം പറയുകില്‍
    വ്യഥകള്‍ ഒഴിയുമൊരു
    കരളുകള്‍ ചൊല്ലും
    നമ്മളുണ്ടെന്നും..
    പിന്നെ..നമ്മളെന്തെന്നും.....


    ആശംസകള്‍.....

    ReplyDelete